Kerala Times

നിരന്തരം കുറ്റകൃത്യങ്ങളിൽ, ഉൾപ്പെട്ടു വന്ന, പ്രവീൺ ഒലക്കരോട്ട്,ഇരട്ടയാർ, എന്ന, ആളെ കാപ്പാ നിയമപ്രകാരം നാടുകടത്തി,

ഇടുക്കി , ഇരട്ടയാര്‍ വില്ലേജ്, ഇരട്ടയാര്‍ ടണല്‍ ഭാഗം, ഒളിക്കരൊട്ട് വീട്ടില്‍, പ്രവീണ്‍ എന്നയാള്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ സ്വൈര്യജീവിതത്തിനും, പൊതുസമൂഹത്തിന്‍റെ ശാന്തിക്കും ഭീഷണിയായി മാറി നിയമ വാഴ്ചക്ക് യാതൊരു വിലയും കല്പിക്കാതെ നടക്കുകയും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾക്കർഹമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിനാലും തുടർന്നും ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളിൽ നിന്നും ഇയാളെ തടയുന്നതിനായി കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 സെക്ഷൻ 15(1) (a) പ്രകാരം അടിയന്തിരമായി ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയില്‍ പ്രവേശിക്കുന്നത് വിലക്കി.
ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും,

#districtpolicechiefidukki
#idukkipolice

Share the News
Exit mobile version