Kerala Times

ഗാന്ധി സ്ക്വയർ നവീകരണവുമായി ബന്ധപ്പെട്ട്, കട്ടപ്പന, നഗര മധ്യത്തിലെ കാലകർണപ്പെട്ട, പഞ്ചായത്ത് കാര്യാലയം, പൊളിച്ചു നീക്കുന്ന നടപടിക്കെതിരെ, നിയമനടപടികളുമായി ചില വ്യാപാരികൾ, രംഗത്ത്,

കട്ടപ്പന, കട്ടപ്പനയിലെ ഗാന്ധി സ്ക്വയർ നവീകരണവുമായി ബന്ധപ്പെട്ട്, നഗരം മധ്യത്തിലെ കാലകർണപ്പെട്ട,,( പഴയ) പഞ്ചായത്ത് കാര്യാലയം, പൊളിച്ചു നീക്കുവാൻ ഉള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ, നിയമനടപടികളുമായി ചില വ്യാപാരികൾ, ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏതാനും വ്യാപാര സ്ഥാപന ഉടമകളാണ് കെട്ടിടം പൊളിക്കുന്നതിനെതിരെ കട്ടപ്പന മുനിസിഫ് കോടതിയെ സമീപിച്ചിരിക്കുന്നത്, ഇതോടെ കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കി ഗാന്ധി സ്ക്വയർ നവീകരിക്കാനുള്ള നഗരസഭയുടെ നീക്കം, വൈകിപ്പിക്കാൻ ഇടയാക്കിയേക്കും, ഭൂപതിപ്പ് തഹസിൽദാരുടെ കാര്യാലയം ഉൾപ്പെടെ, കുറെ സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്, നവംബർ മാസം മുൻസിപ്പാലിറ്റിയിൽ നിന്നും നോട്ടീസ് നൽകിയിരുന്നു, ഒരു മാസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു, വ്യാപാരികൾ ഇത് കൂട്ടാക്കാതെ വന്നതിനാൽ, ഇന്നലെ നഗരസഭ 15 ദിവസം കൂടെ നീട്ടി നൽകുകയും ചെയ്തിരുന്നു, ഇതിനെതിരെയാണ് വ്യാപാരികൾ നിയമനടപടികളുമായി പോയിരിക്കുന്നത് എന്നാൽ ഇവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാർച്ച് വരെയാണ് കാലാവധി എന്ന് വ്യാപാരികൾ, 15 ലക്ഷം രൂപ മുതൽ മുടക്കി ഗാന്ധി സ്ക്വയർ നവീകരിക്കുന്നതിനും പുതിയ ഗാന്ധി പ്രതിമ വയ്ക്കുന്നതിനും ആളുകൾക്ക് വിശ്രമകേന്ദ്ര ഒരുക്കുന്നതിനു വേണ്ടിയാണ്, കാലകർണപ്പെട്ട പഴയ പഞ്ചായത്ത് ഓഫീസ് പൊളിച്ചു നീക്കുന്നത് എന്ന് മുൻസിപ്പൽ അധികൃതർ പറഞ്ഞു,

Share the News
Exit mobile version