Kerala Times

അടിമാലിയിൽ ചന്ദനവുമായി,രണ്ടുപേർ പിടിയിൽ.

*അടിമാലിയിൽ വാഹന പരിശോധനക്കിടയിൽ നിർത്താതെ പോയി :വാഹനത്തെ പിന്തുടർന്ന് പിടികൂടി :പരിശോധനയിൽ 100 കിലോ യോളം ചന്ദനവുമായി 2 യുവാക്കള്‍ പോലീസ് പിടിയില്‍ :അറസ്റ്റിലായത് മലപ്പുറം സ്വദേശികളായ ഏജന്റുകൾ*


അടിമാലി.അടിമാലിയിൽ വാഹന പരിശോധനക്കിടയിൽ നിർത്താതെ പോയ വാഹനത്തെ പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ ചന്ദനവുമായി 2 യുവാക്കള്‍ പിടിയില്‍ . മലപ്പുറം പാണക്കാട് സ്വദേശികളായ റിയാസ് പി മുഹമ്മദ് (28)
പെരിയാങ്കല്‍, തീയാന്‍ഹൗസില്‍ മുബഷീര്‍(25) എന്നിവരെയാണ് അടിമാലി ട്രാഫിക് പോലീസും സംഘവും അറസ്റ്റ് ചെയ്ത് മച്ചിപ്ലാവ് ഫോറസ്റ്റിന് കൈമാറി.ഇവരില്‍ നിന്നും 56 വലിയ ചന്ദന കഷണങ്ങളും വെട്ടുപൂളുകളും 4 ചാക്കുക ളിലായി ഉദ്ദേശ്യം 100 കിലോ യോളം തൂക്കം വരുന്നചന്ദനം ഡിക്കിയില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തിയത്.


അടിമാലി ട്രാഫിക് പോലീസ് കൊച്ചി ധനുഷ് കോടി ദേശിയ പാതയില്‍ കൂമ്പന്‍പാറക്ക് സമീപം ഇന്നലെ വൈകിട്ട് 6 മണിയോടെ വാഹന പരിശോധന നടത്തി കൊണ്ടിരുന്ന അവസരഅവസരത്തില്‍ കൈകാണിച്ചപ്പോള്‍ നിറുത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് അടിമാലി പോലീസ് സെന്‍ട്രല്‍ ജംഗഷനില്‍ വെച്ച് വാഹനം പിടികൂടി. എന്നാല്‍ സെന്‍ട്രല്‍ ജംഗഷനില്‍ നിന്നും നിന്നും നിറുത്താതെ ബസ് സ്റ്റാന്‍ഡുവഴി ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത് ഇരുവരും ബാറില്‍ പ്രവേശിക്കുകയായിരുന്നു. പിന്‍തുടര്‍ന്ന് എത്തിയ ട്രാഫിക് പോലിസ് ഇരുവരേയും വാഹനവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ഇവര്‍ക്ക് മറയൂരില്‍ നിന്നുള്ള ഹനീഫ എന്നയാള്‍ മൂന്നാറില്‍ വെച്ച് ചന്ദനം കൈമാറുകയായിരുന്നു. ഇവര്‍ ചന്ദനവുമായി മലപ്പുറത്തേക്ക് പോകും വഴിയാണ് പോലീസ് പിടികൂടിയത്. ഇവര്‍ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് പ്രതികള്‍ പറയുന്നു.


അടിമാലി ട്രാഫിക് എസ്.ഐ താജുദ്ദിന്‍ അഹമ്മദ്,എസ്.ഐ ഷാജി മാത്യു, സി.പി.ഒ മാരായ ബിജു സി.കെ, അന്‍സില്‍പി.എ, അസ്സറുദ്ദീന്‍ എം.യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്

Share the News
Exit mobile version