Kerala Times

മുഖംമൂടി സംഘത്തിന്റെ ആക്രമണം, അതിഥി തൊഴിലാളികൾക്ക്, പരിക്ക്,

ഇടുക്കി, രാജാക്കാട്,കജനപ്പാറയിലാണ് തൊഴിലാളികൾക്ക് നേരെ ആക്രമണം ഉണ്ടായത്.
മധ്യപ്രദേശ് സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.
മുഖം മറിച്ച് എത്തിയ പത്ത് അംഗ സംഘമാണ് ആക്രമണം നടത്തിയത്.
കജനാപ്പാറ ജയാ രാജന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ തൊഴിലാളികൾക്കാണ് മർദ്ദനമേറ്റത്.
സി ഐ റ്റി യു ഹൈറേഞ്ച് തോട്ടം തെഴിലാളി യൂണിയന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടന്നു വരുന്നതിനിടയിലാണ് തോട്ടത്തിൽ ജോലി ചെയുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഒരു സംഘം മുഖമൂടിധാരികൾ മർദിച്ചത്. സംഭവത്തിൽ തോട്ടം ഉടമ പോലീസിൽ പരാതി നൽകി.

രാവിലെ തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന പതിനാറോളം അതിഥി തൊഴിലാളികൾക്ക് നേരെയാണ് മുഖം മറിച്ച് എത്തിയ പത്ത് അംഗ സംഘം ആക്രമണം അഴിച്ചു വിട്ടത്. കമ്പുകളും വടിയുമായി എത്തിയ സംഘം തൊഴിലാളികളെ മർദിക്കുകയും വിരട്ടി ഓടിക്കുകയും കല്ലിന് എറിയുകയും ചെയ്‌തു. ഭയന്ന് ഓടിയ നിരവധി തൊഴിലാളികൾക്ക് പരിക്ക് ഏൽക്കുകയും ചെയ്‌തു.ഉച്ചക്ക് ശേഷം വീണ്ടും അക്രമികൾ എത്തുകയും തെഴിലാളികളെ മർദിക്കുകയും ചെയ്‌തു. അക്രമണത്തിൽ പരിക്കേറ്റ തൊഴിലാളികളായ ഡാംസിംഗ്‌,പുഷ്പ്പാ,കമലി,റാംഎന്നിവർ രാജകുമാരി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സാ തേടി.
സി ഐ റ്റി യു ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജയാ രാജന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിനു മുൻപിൽ അനിശ്ചിതകാല സത്യാഗ്രഹസമരം നടന്നു വരികയാണ്.
ആക്രമണത്തെ തുടർന്ന് തോട്ടം ഉടമ രാജാക്കാട് പോലീസിൽ പരാതി നൽകി. പ്രാഥമിക ചികിത്സക്ക് ശേഷം തൊഴിലാളികൾ തോട്ടങ്ങളിലേക്ക് മടങ്ങി.

Share the News
Exit mobile version