Kerala Times

ലക്ഷണങ്ങള്‍ കണ്ട് പനി ആണെന്ന് കരുതരുത്; കുട്ടികളില്‍ പടര്‍ന്നുപിടിച്ച്‌ ‘വൈറ്റ് ലങ് സിൻഡ്രോം’, വേണ്ടത് ജാഗ്രത

ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കയാവുകയാണ് വൈറ്റ് ലങ് സിൻഡ്രോം.

അമേരിക്ക, ഡെൻമാര്‍ക്ക്, നെതര്‍ലാൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. ശ്വാസകോശങ്ങളുടെ വീക്കത്തിന് കാരണമാകുന്ന ഒരുതരം ന്യുമോണിയയാണിത്. കുട്ടികളിലാണ് കൂടുതല്‍ വൈറ്റ് ലങ് സിൻഡ്രോം ബാധിച്ചുകാണുന്നത്. കോവിഡിന് ശേഷം കുട്ടികളില്‍ രോഗപ്രതിരോധശേഷി കുറഞ്ഞതാണ് കുട്ടികളെ കൂടുതലായി ബാധിക്കുന്നതിനു പിന്നിലെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. മൂന്നു മുതല്‍ എട്ടുവയസ്സു വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

വൈറ്റ് ലങ് സിൻഡ്രോം

ശ്വാസകോശത്തിന്റെ എക്‌സ്‌റേ എടുക്കുമ്ബോള്‍ അതില്‍ വെളുത്തപാടുകള്‍ കാണപ്പെട്ടതു കൊണ്ടാണ് രോഗത്തിന് വൈറ്റ് ലങ് സിൻഡ്രോം എന്ന് പേര് വരാൻ കാരണം. ഇൻഫ്‌ളുവൻസ, സാര്‍സ്‌ കോവി-2 വൈറസ്‌, റെസ്‌പിറേറ്ററി സിൻഷ്യല്‍ വൈറസ്‌, മൈകോപ്ലാസ്‌മ ന്യുമോണിയെ എന്ന ബാക്ടീരിയ എന്നിവ മൂലമാകാം വൈറ്റ്‌ ലങ്‌ സിൻഡ്രോം ഉണ്ടാകുന്നതെന്ന്‌ കരുതപ്പെടുന്നു. സിലിക്ക ഡസ്‌റ്റ്‌ പോലെ അന്തരീക്ഷത്തിലുള്ള ചില പൊടികള്‍ ശ്വസിക്കുന്നതുമാകാം രോഗകാരണമെന്ന്‌ ചില ഗവേഷകര്‍ പറയുന്നു.എന്നാല്‍ ഈ രോഗത്തിന്റെ കൃത്യമായ കാരണങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്‌.

ലക്ഷണങ്ങള്‍

ശ്വാസകോശത്തിന് മുകളില്‍ വെളുത്തപാടുകള്‍, ചുമ, പനി, ക്ഷീണം, തുമ്മല്‍, മൂക്കടപ്പ്, കണ്ണില്‍ നിന്ന് വെള്ളം, ഛര്‍ദ്ദി, വലിവ്, അതിസാരം എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.

അത്താഴം മുടക്കിയാല്‍ വണ്ണം കുറയുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

Share the News
Exit mobile version