Kerala Times

കർദിനാൾ മാർ, ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു.

*കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു.*

കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി സീറോ മലബാർ സഭയുടെ അധ്യക്ഷപദവി ഒഴിഞ്ഞു.

മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിനാണ് പകരം താൽക്കാലിക ചുമതല നൽകി.

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും അഡ്മിനിസ്ട്രേറ്റർ പദവി സ്ഥാനം ഒഴിഞ്ഞു.

മാർ ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിൽ നടക്കുന്ന സിനഡ് തെരഞ്ഞെടുക്കും.

മാർപാപ്പയുടെ അനുമതിയോടുകൂടി താൻ വിരമിക്കുകയാണെന്ന് കർദിനാൾ എറണാകുളത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഡൽഹിയിലെ വത്തിക്കാൻ സ്ഥാനപതി ആർസി ബിഷപ്പ് ലിയോപോൾ ജിറോലി, ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ എത്തി മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

റോമിൽ നിന്നുള്ള ഔദ്യോഗിക കത്തും കർദിനാളിന് കൈമാറിയിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വിമാനത്താവളത്തിൽ നിന്ന് തന്നെ മടങ്ങുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്ന് വിരമിക്കുന്നതായുള്ള വാർത്താ സമ്മേളനവും അദ്ദേഹം നടത്തി തീരുമാനം അറിയിച്ചത്. ഇന്ന് തന്നെ മാർപാപ്പയുടെ വീഡിയോ സന്ദേശവും ഉണ്ടാവും

എറണാകുളം അങ്കമാലി അതിരൂപതമായി ബന്ധപ്പെട്ട് ഉള്ള തർക്കമാണ് നിലവിലുള്ള നടപടികൾക്ക് കാരണം.

ബിഷപ്പ് ബോസ്കോ പുത്തൂരിന് അഡ്മിനിസ്ട്രേറ്ററുടെ താൽക്കാലിക ചുമതലം നൽകും.

#today #updates #UpdateNews #newsupdate #TodayNews #police #latestnews #forest #news #updates #NEWS #information #idukkidiaries #LatestNews #idukki #news #INFO #NewsUpdate #Todaysnews #Crime #newstoday #idukki #adimali #LatestNewsUpdates #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Todaysnews #local #NEWS #newsoftheday #idukkidiaries #LatestNews #Crime #police #Today

Share the News
Exit mobile version