Kerala Times

പുറ്റടിയിലെ സർക്കാർ ആശുപത്രിയുടെ, അനാസ്ഥ മൂലം ജനങ്ങളെ ദുരിതത്തിലാ ക്കുന്നു.

കട്ടപ്പന /പുറ്റടിയിൽ പ്രവർത്തിച്ചുവരുന്ന വണ്ടൻമേട് സാമൂഹിക ആരോഗ്യ കേന്ദ്രം op വിഭാഗം രാവിലെ 9 മുതൽ വൈകിട്ടു 6 മണിവരെ പ്രവർത്തിക്കണം എന്നിരിക്കെ തിങ്കളാഴ്ച മുതൽ ഏകദേശം മൂന്നു മണിയോടെ കൂടി തന്നെ എല്ലാ വിഭാഗവും അടഞ്ഞുകിടക്കുന്ന അവസ്ഥയാണ് ഇപ്പോൾ കണ്ടുവരുന്നത്.. അണക്കര, പുറ്റടി, വണ്ടൻമേട്, ചേറ്റുകുഴി. കടശിക്കടവ്,വാഴ വീട് എന്നിവിടങ്ങളിലെ നിരവധിയായ ആളുകൾ ആശ്രയിക്കുന്ന ഈ ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായി നിലക്കുന്ന നിലയിലാണ്, ഡോക്ടർമാർ കുട്ടത്തോടെ അവധി ആയതിനാലാണ് ആശുപത്രി അടച്ചിടേണ്ട സാഹചര്യം ഉണ്ടാവുന്നത് എന്ന് ആശുപത്രിയിൽ നിന്നും അറിയാൻ കഴിയുന്നു.. എന്നാൽ സമീപത്തുള്ള സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയാണ് എന്നും ആക്ഷേപമുയരുന്നു. ദിവസവും നൂറ് കണക്കിന് ആളുകൾക്ക് പ്രയോജനപ്രദമായ ഈ ആശുപത്രിയോട് സർക്കാർ കാണിക്കുന്ന അവഗണന അവസനിപ്പിക്കണം എന്നുംവൈകിട്ട് ആറു മണി വരെ ഓപി സൗകര്യം ഏർപെടുത്തണ്ണം എന്നും ജീവനക്കാരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും. നാട്ടുകാർ ആവശ്യാ പെട്ടു ഇതിനായി ആരോഗ്യവകുപ്പ് മന്ത്രിയേയും മുഖ്യമന്ത്രിയെയും കാണ്ട്, നിവേദനം സമർപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.

Share the News
Exit mobile version