Kerala Times

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു.



പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ (ജെഎംഎ) സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചു.

ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ്  അധ്യക്ഷനായ  യോഗത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റായി മുതിർന്ന മാധ്യമ പ്രവർത്തകൻ എം ബി ദിവാകര (Kalakaumudi)നെ  സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന  തീരുമാനിച്ചു. വൈസ് പ്രസിഡന്റമാർ പി.പ്രനീഷ് (tip ofindianews ), ഷിബു കൂട്ടുംവാതുക്കൾ (lokpalmedia) , സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ ( EBM news), സംസ്ഥാന ട്രഷറർ  തൃലോചനൻ ( desheeyavarta), സെക്രട്ടറിമാരായി ജോസഫ് (Rashtra shabdam) , അനിൽ ഗോപിനാഥ് (ebmnews) റോബിൻസൺ (tipofindianews)മഹി പന്മന (realtimekerala) മാരയിമുട്ടം രാജേഷ്(Parivaar news)എന്നിവരെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി ശ്രീ വത്സൻ  (vilambaram, Trivandrum ), വി ടി വര്ഗീസ് (elsa. com,Pathanamthitta),
എബി ജെ ജോസ് ( pala times, Kottayam),
ജെസ്സി വർക്കി (thamasoma, Ernakulam),
അശോക കുമാർ  (keralakaumudi, Kollam)
എ . വി ഷുഹൈബ്  (realmedia, Malappuram)
എം.സിബഗ്ത്തുള്ള  j(anashabdam news, Kozhikodu), പി . ഡി ദിനു (nalamidam. com, Vayanadu ) വിനോദ് കുമാർ ( Rashtrashabdam, Kannur )
എന്നിവരെയും തിരഞ്ഞെടുത്തു.


ഓൺലൈൻ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് പ്രിന്റ്- വിഷ്വൽ മാധ്യമപ്രവർത്തകർക്ക് നൽകിവരുന്ന അവകാശങ്ങൾ നൽകി വർക്കിംഗ് ജേണലിസ്റ്റുകളായി അംഗീകരിക്കണമെന്നും അച്ചടി, പ്രക്ഷേപണ മാധ്യമങ്ങളിൽ അവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങളും പരിരക്ഷകളും നൽകണമെന്നും ജെഎംഎ ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷ്  ആവശ്യപ്പെട്ടു.  ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA ) സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൊതുയോഗം   ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യ ധാര മാധ്യമങ്ങളെ പോലെ തന്നെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന മാധ്യമങ്ങളായി ഓൺലൈൻ മീഡിയകൾ മാറി കഴിഞ്ഞെന്നും, അദ്ദേഹം പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ  പകുതിയിൽതന്നെ മാധ്യമങ്ങളുടെ പ്രവർത്തനം  കുത്തകവൽക്കരണത്തിന് കീഴിലായത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വിലങ്ങ് തടിയായെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് സംസ്ഥാന പ്രസിഡന്റ് എം വി ദിവാകരൻ പറഞ്ഞു . നേരിന്റെ പാതയിൽ സഞ്ചരിച്ച മാധ്യമപ്രവർത്തകർ നൽകുന്ന വാർത്തകൾ എഡിറ്റോറിയൽ റൂമുകളിൽ വെട്ടി മുറിച്ച് കോർപ്പറേറ്റുകളുടെ വാക്കുകളാക്കി മാറ്റുന്ന മാധ്യമ  സംസ്കാരം നിലവിൽ വന്നു.  ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയാത്ത  നിരവധി മാധ്യമപ്രവർത്തകരാണ് അതിൽ പ്രതിഷേധിച്ചു ജോലി ഉപേക്ഷിച്ചത്. എന്നാൽ  കോർപ്പറേറ്റ് മാധ്യമങ്ങൾക്ക് ബദലായി 21-ാം നൂറ്റാണ്ടിൽ  ഓൺലൈൻ മീഡിയ എന്ന നൂതന സംവിധാനം കടന്നുവന്നതോടെ  നട്ടെല്ല് പണയം വയ്ക്കാതെ മാധ്യമപ്രവർത്തനം ചെയ്യാം എന്ന സാഹചര്യമുണ്ടായി.
ഇന്ന് പൊതു വിഷയങ്ങളിൽ മുഖ്യധാര മാധ്യമങ്ങൾ വഹിക്കുന്ന പങ്കിന്റെ പതിന്മടങ്ങ് ആർജ്ജവത്തോടെയാണ് ഓൺലൈൻ മാധ്യമങ്ങൾ ഇടപെടുന്നതന്നും അദ്ദേഹം പറഞ്ഞു.

Share the News
Exit mobile version