Kerala Times

ചങ്ങാതിക്കൂട്ടം സൗഹൃദ കൂട്ടായ്മയുടെ,കുടുംബ സംഗമവും പാലിയേറ്റീവ് ചാരിറ്റബിൾ, സൊസൈറ്റിയുടെ, ഉദ്ഘാടനവും നടത്തി.

ഇടുക്കി, തൊടുപുഴ,കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള എല്ലാ വിഭാഗം ജനങ്ങളും ഉൾക്കൊളളുന്നഒരു വാട്സ് അപ് ഗ്രൂപ്പിൽ നിന്നും ആണ് ചങ്ങാതികൂട്ടം സൗഹ്യദ കൂട്ടായ്മ & പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റി. എന്ന കൂട്ടായ്‌മരൂപം കൊണ്ടത്. ഈ കൂട്ടായ്‌മയുടെ ഔദ്യോഗിക ഉദ്ഘാടനവും നാമകരണവും തൊടുപുഴ സിനമൺ County ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഫെഗ്‌മ,ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. B ഷാജഹാൻ കൂട്ടായ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനവും പേര് അനാദ്‌ ഛാദനവും തൊടുപുഴ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ശ്രീ. G. അജയകുമാർ നിർവ്വഹിച്ചു. ഇടുക്കി ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീ. M.M ഷമീർ വിശിഷ്ടാതിഥി ആയിരുന്നു. നിർധനരായ കിഡ്നി രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് വിതരണം ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ,കുട്ടമ്പുഴ ശ്രീ ബിജു എസ്. മണ്ണൂർ നിർവ്വഹിച്ചു. ശ്രീ. M. M അൻസാരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. അജി സേനാപതി , സിനിമ സംവിധായകൻ ശ്രീ PT. ചന്ദ്രൻ ,അസ്റ്റോസിയേറ്റ് ഡയറക്ടർ സിജു പുതിയേടത്ത്, ധന്യ സിനോയി , ജിഷ മോൾ VG, ജോബി തെക്കുമല . Nk ശശിധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും ഗാനമേളയും അരങ്ങേറി,
ഓരോ മേഖലയിലെയും പ്രമുഖ വ്യക്തികളെ,ആദരിക്കലും ഇതോടൊപ്പം നടന്നു. 2003,മുതൽ ബ്ലഡ് ഈസ് റെഡ്, (B,I,R,K), യുടെ, സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ്, കൂടാതെ ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് വാർഡൻ, കൂടിയാണ്, M. M. അൻസാരി. അദ്ദേഹം നല്ലൊരു മൊട്ടിവേറ്ററും . ഈ സൊസൈറ്റിയുടെ പ്രസിഡണ്ട് ആണ്, കേരളത്തിൽ എവിടെ യും ആർക്ക് ഏത് ബ്ലഡ്‌ ഗ്രൂപ്പിൽ ഉള്ളവർക്കും രക്തം നൽകാൻ ഉള്ള ആളെ ആവശ്യം ഉണ്ടായാൽ ഏത് സമയത്തും ലഭിക്കുന്നതാണ്. രക്ത ദാനം മഹാദാനം എന്ന് ആണല്ലോ. ആർക്കും രക്തം കിട്ടാതെ ഒരു രോഗിയും മരണപെടാൻ പാടില്ല.അതുപോലെ ഈ ഗ്രൂപ്പിൽ വിവിധ രീതിയിൽ ഉള്ള ചാരിറ്റി പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്. നിർധനരായ കിഡ്നി രോഗികൾ ക്ക് ഡയാലിസിസ് കിറ്റ്കൾ നൽകും.കലാകാരൻമാരെ പ്രോത്സാഹനം നിർധനരായ കുടുംബങ്ങളെ സഹായിക്കുക. മുതലായവയാണ് ഈ സംഘടനയുടെ ഉദ്ദേശം.

ബ്ലഡ്‌ ആവശ്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക. M. M. അൻസാരി.. (ചങ്ങാതിക്കൂട്ടം സൗഹൃദ കൂട്ടായ്മയുടെ) പ്രസിഡണ്ട്. 9 5 6 22 2 6 7 9 7. ഇടുക്കി തൊടുപുഴ,

Share the News
Exit mobile version