Kerala Times

ഇരുട്ടിൽ തപ്പുന്ന നഗരസഭ ഉദ്യോഗസ്ഥർ.-: നടപടിക്ക് ഒരുങ്ങി, സംസ്ഥാന വിവരാകാശ കമ്മീഷൻ.

കട്ടപ്പന, കട്ടപ്പന നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന വിവരാവകാശ കമ്മീഷൻ . വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയിൽ മറുപടി കൊടുക്കാതിരുന്ന നഗരസഭ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിവരാവകാശ കമ്മീഷണർ എ എ ഹക്കീം പറഞ്ഞു.
കട്ടപ്പന നഗരസഭയിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ കൃത്യമായ മറുപടി നൽകാതെ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെട്ട പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ എ ഹക്കീം അറിയിച്ചത്. അപേക്ഷ കൊടുത്ത് 30 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഒരു 30 ദിവസം കൂടി അപേക്ഷകനോട് രേഖാമൂലം ആവശ്യപ്പെട്ടു. ഇത് ചരിത്രത്തിൽ ആദ്യം കേൾക്കുന്നതാണെന്ന് കമ്മീഷണർ വിമർശിച്ചു. 60 ദിവസം കഴിഞ്ഞപ്പോൾ, ചോദിച്ച ചോദ്യം തന്നെ മനസ്സിലാകുന്നില്ല എന്നായി നഗരസഭ. അപേക്ഷകൻ അപ്പീൽ കൊടുത്തു. അപ്പോൾ, ഇങ്ങനെ ഒരു സാധനം ഇവിടെ കാണുന്നില്ല എന്നുള്ള വിചിത്രമായ മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്.
നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ കട്ടപ്പന നഗരസഭയിൽ നിന്ന് കൃത്യമായി മറുപടി നൽകാതെ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെട്ടതായ പരാതിയിൽ ഇവർക്കെതിരെ കരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വിവരാവകാശ കമ്മീഷണർ അറിയിച്ചു. കട്ടപ്പന നഗരസഭയിൽ ഉദ്യോഗസ്ഥരുടെ മൗന നുവാദത്തോടുകൂടി, യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അപകടകരമായ രീതിയിൽ മിനി പാർക്ക്‌ ,പ്രവർത്തിക്കുന്നു, വിവരാകാശ നിയമപ്രകാരം ഈ സ്ഥാപനത്തിന് ലൈസൻസ് ഇല്ല എന്ന് നഗരസഭ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്, ഈ സ്ഥാപനത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചത് എന്ന ചോദ്യത്തിന്, നഗരസഭയിലെ ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പുകയാണ്, മാസങ്ങൾ ആയിട്ട്, കുട്ടികളും മുതിർന്നവരും ആയി, 500ൽ പരം ആൾക്കാരാണ്, ദിവസവും ഈ, പാർക്കിൽ വന്നു പോകുന്നത്,

Share the News
Exit mobile version