Kerala Times

വന്യജീവി സങ്കേതത്തിൽ കുടുങ്ങിയ,യുവാവിനെ രക്ഷപ്പെടുത്തി,

കട്ടപ്പന-കാൽവരി മൗണ്ട് താഴെ ഇരുട്ടുകാന ത്താണ്, കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്.. വിവരം അറിഞ്ഞെത്തിയ വെള്ളപ്പാറ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ തേൻ എടുക്കാൻ വനത്തിൽ പോയ ആദിവാസി യുവാക്കളാണ് കാൽവരി മൌണ്ടിന് സമീപമുള്ള ഇരുട്ടു കാനത്തിലെ പാറപ്പുറത്ത് ഒരു യുവാവ് അവശനായിരിക്കുന്നത് കണ്ടത്. ആദിവാസി യുവാക്കൾ അവശനായി യുവാവിനെ സമീപത്തെ ഷെഡ്ഡിൽ എത്തിച്ച് വെള്ളവും ഭക്ഷണം നൽകിയശേഷം വനം വകുപ്പിൽ അറിയിക്കുകയായിരുന്നു. വൈൽഡ് ലൈഫ് ഇടുക്കി ഫോറസ്റ്റ് സന്തോഷ് കെ രാഘവന്റെ നേതൃത്വത്തിലുള്ള സംഘം ബോട്ടിൽ എത്തിയാണ് യുവാവിനെ രക്ഷിച്ചത് വീട്ടിൽ നിന്നും പിതാവുമായി വഴക്കിട്ട് ഇറങ്ങിയതാണ് യുവാവ്. കഴിഞ്ഞ ഞായറാഴ്ചയാണ് കോഴിക്കോട് കല്ലായി സ്വദേശി ജാബിർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത് തിങ്കളാഴ്ച കട്ടപ്പനയിലെത്തിയ ഇയാൾ കാൽവരി മൌണ്ടില്‍ എത്തി, അവിടെ നിന്നും വനത്തിലൂടെ താഴെയിറങ്ങി ഇടുക്കി തടാകത്തിന്റെ അരികിലെത്തി തിരികെ കയറി പോകാൻ വഴിയറിയാതെ വനത്തിൽ കുടുങ്ങുകയും ചെയ്തു.നാലുദിവസം ഭക്ഷണം കഴിക്കാനും ഉണ്ടായിരുന്നില്ല ഇന്ന് രാവിലെ യുവാവിനെ ആദിവാസി യുവാക്കൾ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ യുവാവിനെ അഞ്ചുരുളിയിൽ എത്തിച്ച ശേഷം കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം കട്ടപ്പനയിലെ വനം വകുപ്പ് ഓഫീസിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു യുവാവിനെതിരെ കേസ് ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല ബന്ധുക്കൾ എത്തിയശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ബന്ധുക്കൾക്ക് യുവാവിനെ കൈമാറും. കാട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തിയ സംഘത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ രതീഷ് കുമാർ കേശവൻ റിനു എന്നിവരും ആദിവാസി യുവാക്കളും ഉണ്ടായിരുന്നു.

Share the News
Exit mobile version