Kerala Times

പട്ടികവർഗ,വികസന വകുപ്പിന്,സർക്കാർ നൽകിയ,സ്ഥലവും വീടും. കാടുകയറി നശിക്കുന്നു,

*ഇടുക്കി,.കാന്തല്ലൂരിൽ ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും താവളമായി സർക്കാർ ലക്ഷങ്ങൾ മുടക്കി സൗജന്യമായി നൽകിയ സ്ഥലവും വീടും:പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് കാടുകയറി നശിക്കുന്നത് *

കാന്തല്ലൂർ മേഖലയിൽ സർക്കാർ ലക്ഷങ്ങൾ മുടക്കി സൗജന്യമായി നൽകിയ സ്ഥലവും വീടും കാടുകയറി നശിക്കുന്നു.നിലവിൽ ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും മറ്റും താവളമാണി പ്രദേശം കർശനാട് പെരിയവയൽ, മിഷൻവയൽ തുടങ്ങിയ പ്രദേശങ്ങളിൽ 130ഓളം വീടാണ് ഇഴജന്തുക്കൾക്കും സാമൂഹ്യ വിരുദ്ധർക്കും മറ്റും താവളമായി നശിക്കുന്നത്. 2000-2005ൽ തോട്ടം തൊഴിലാളികളായ മൂന്നാർ പഞ്ചായത്തിലെ പിന്നാക്ക വിഭാഗക്കാരെ അധിവസിപ്പിക്കാൻ പട്ടികവർഗ വികസന വകുപ്പ് സ്ഥലം വാങ്ങി വീട് നിർമിച്ച് നൽകിയ പദ്ധതിയാണ് ഇത്തരത്തിൽ കിടക്കുന്നത്.

അന്ന് ആരും എത്തിപ്പെടാത്ത വിദൂര സ്ഥലങ്ങളിൽ തുച്ഛമായവിലയ്ക്ക് വാങ്ങി സർക്കാർ ഫണ്ടിൽനിന്ന് അനുവദിച്ച തുക ക്ക് ആധാരം ചെയ്താണ്, ഉപഭോക്താക്കളെ കബളിപ്പിച്ച് നല്ലൊരു തുക കൈക്കലാക്കി നടത്തിയ തട്ടിപ്പാണ് പദ്ധതിയെ ഇല്ലാതാക്കിയതെന്നാണ് വിമർശനം ഉയർന്നിട്ടുണ്ട് . കാടുകയറി നശിക്കുന്ന വീടുകളുടെ നിർമാണവും പൂർത്തീകരിക്കാത്ത നിലയിലാണ്. നിർമാണം പൂർത്തീകരിക്കാൻ കഴിയാതെ വന്നതോടെയാണ് പലരും വീട് ഉപേക്ഷിച്ചത്. ചില വീടുകൾ 90 ശതമാനം നിർമാണം പൂർത്തീകരിച്ച് വർഷങ്ങളായിട്ടും ഈ വീടുകളിലേക്ക് ആരും എത്തിയില്ല. തോട്ടം മേഖലയിൽ വസിക്കുന്ന ഗുണഭോക്താക്കൾക്ക് ഇവിടത്തെ അന്തരീക്ഷത്തിൽ താമസിക്കാൻ താൽപര്യമില്ലായ്മയാണ് പ്രധാനമായും പറയുന്നത്. നിലവിൽ ഈ പ്രദേശമാകെ കാടുകയറി. മിക്ക കെട്ടിടങ്ങളും കൃത്യമായ പരിപാലനമില്ലാതെ നശിക്കുകയാണ്.

Share the News
Exit mobile version