Kerala Times

സപ്ലൈകോ ലാഭം മാർക്കറ്റുകളിൽ   സെർവർ തകരാർ.


ആവശ്യ സാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു.

അടൂർ :സെർവർ തകരാർ  മൂലം സപ്ലൈകോ ലാഭം മാർക്കറ്റുകളിൽ 

ആവശ്യ വസ്തുക്കളുടെ വിതരണം തടസ്സപ്പെടുന്നതായി പരാതി.

  സെപ്റ്റംബർ 26 ന് നടപ്പിലാക്കിയ  പുതിയ സോഫ്റ്റ്‌വെയർ   ഇ ആർ പി (എന്റെർപ്രേണോർസ് റിസോഴ്സ് പ്ലാനിംഗ് )  ഉപയോഗിച്ചതോടെയാണ്   സെർവർ തകരാറും ആരംഭിച്ചതെന്നാണ് ഉപഭോക്താക്കൾ   ആരോപിക്കുന്നത് . ഇതോടെ  സപ്ലൈക്കോ മാർക്കറ്റുകളെ ആശ്രയിക്കുന്ന സാധാരണക്കാർക്ക്,  സെർവർ തകരാറിന്റെ പേരിൽ ആവശ്യ വസ്തുക്കൾ ലഭിക്കാതെ വരുന്നതോടെ, പൊതു വിപണിയിൽ നിന്ന്  ഉയർന്ന വിലക്ക് സാധനങ്ങൾ വാങ്ങേണ്ടി   വരുന്നു. സപ്ലൈ‌കോയിലെ സെർവർ തകരാറിൽ ആകുമ്പോഴും ബീവറേജ്‌സ് അടക്കമുള്ള മറ്റു സ്ഥാപനങ്ങളിൽ സെർവർ കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നതായും ഉപഭോക്താക്കൾ  ചൂണ്ടിക്കാണിക്കുന്നു.

Share the News
Exit mobile version