Kerala Times

സഞ്ചാരികൾക്ക്,കൗതുകമായി, മൂന്നാർ,ടൗണിലെ വെള്ളക്കെട്ടുകൾ,

ഇടുക്കി, സ്വാഗതം സഞ്ചാരികളേ… മൂന്നാർ ടൗണിലെ, വെള്ളക്കെട്ടിലേക്ക്,,,,


മഴ കനത്തതോടെ മൂന്നാർ
ടൗണിന്റെ വിവിധഭാഗങ്ങളിൽ വെള്ളക്കെട്ട് പതിവായി.

സെൻട്രൽ ജങ്ഷൻ, നടയാർ ജങ്ഷൻ, പ്രൈവറ്റ് ബസ്സ്റ്റാൻഡ് എന്നീ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. എസ്.ബി.ഐ.ക്ക് സമീപം നടയാർ ജങ്ഷനിൽ റോഡിന് നടുവിൽ വൻകുഴിയായി. ഇവിടെ വെള്ളം കെട്ടിനിന്ന് അപകടങ്ങളും പതിവാണ്.

ഓടകൾ അടഞ്ഞതോടെ സെൻട്രൽ ജങ്ഷനിലെ കടകൾക്ക് മുന്നിൽ വലിയ വെള്ളക്കെട്ടാണ്. ആളുകൾക്ക് കടകളിലേക്ക് കയറാൻ സാധിക്കാത്ത
രീതിയിൽ റോഡിൽ വെള്ളം
കെട്ടികിടക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കടകൾക്കുള്ളിലേക്ക് മലിനജലം അടിച്ചു കയറുന്നുണ്ട്. ഓടകൾ പൂർണമായും അടഞ്ഞതോടെയാണ് ടൗണിൽ വെള്ളക്കെട്ട് പതിവായത്. മഴ മാറിയശേഷവും മണിക്കൂറുകളോളം പ്രദേശത്ത് വെള്ളക്കെട്ട് തുടരുകയാണ്. വിനോദസഞ്ചാര സീസൺ
ആരംഭിക്കുന്നതോടെ ടൗണിൽ തിരക്കേറും. ഇതോടെ മഴയത്തുള്ള കാൽനടയാത്ര ദുരിതത്തിലാകും. വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നിരവധി പരാതികൾ ഉയർന്നെങ്കിലും ഇതുവരെ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.,

Share the News
Exit mobile version