Kerala Times

നെടുങ്കണ്ടത്തും. സമീപപ്രദേശങ്ങളിലും, ലഹരി,മാഫിയയുടെ, ഗുണ്ടാവിളയാട്ടം,രാത്രിയുടെ മറവിൽ, കുടിവെള്ള സ്രോതസ്സുകളിലും, വാട്ടർ ടാങ്കിലും, വിഷം കലർത്തുന്നതായും വാഹനങ്ങൾ നശിപ്പിക്കുകയും, ചെയ്യുന്നു, മാഫിയായ ഭയന്ന്, പോലീസ് നടപടി എടുക്കാത്തതെന്നക്ഷേപം,.

*ഇടുക്കി, നെടുങ്കണ്ടത്ത് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം,, (ലഹരി മാഫിയയുടെ ),,രാത്രിയുടെ മറവിൽ കുടിവെള്ള സ്രോതസുകളിലും ടാങ്കുകളിലും വിഷം കലര്‍ത്തി ആളുകളെ അപായപ്പെടുത്താനുള്ള ശ്രമം: വാഹനങ്ങളിൽ ആസിസ് ഒഴിച്ച് കേടുപാടുകള്‍ വരുത്തുന്നു : പേടിച്ചരണ്ട് നെടുംകണ്ടം പോലീസ് എന്നാക്ഷേപം*

നെടുങ്കണ്ടത്ത് സാമൂഹ്യ വിരുദ്ധരുടെ,,, (ലഹരി മാഫിയ) ,, അഴിഞ്ഞാട്ടം. രാത്രിയുടെ മറവിൽ ചേമ്പളം കവുന്തിയിലും മറ്റു പ്രദേശങ്ങളിലും കുടിവെള്ള സ്രോതസുകളിലും ടാങ്കുകളിലും വിഷം കലര്‍ത്തി ആളുകളെ, അപായപ്പെടുത്തുവാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതും ബാറ്ററി മുതലായവ,… മോഷ്ടിക്കുന്നതും ഇവിടെ നിത്യ സംഭവം ആയിരിക്കുകയാണ്.ചൊവ്വാഴ്ച കാനറിക്കാവുങ്കല്‍ സജിയുടെ ജീപ്പിന്റെ പെട്രോള്‍ ടാങ്കിനുള്ളില്‍ ആസിസ് ഒഴിച്ച സംഭവം ഉണ്ടായി. രാവിലെ ജീപ്പ് സ്റ്റാര്‍ട്ട് ആകാതിരുന്നത് ഡീസലിന്റെ അഭാവംകൊണ്ടാണെന്ന് കരുതി ഡീസല്‍ വാങ്ങി ഒഴിച്ചെങ്കിലും വാഹനം സ്റ്റാര്‍ട്ടായില്ല. തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ആസിഡ് ഒഴിച്ചതായി കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് സജി നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


രാത്രിയുടെ മറവിലാണ് മേഖലയില്‍ സാമൂഹ്യവിരുദ്ധര്‍ വിലസുന്നത്. കുടിവെള്ള സ്രോതസുകളിലും ടാങ്കുകളിലും വിഷം കലര്‍ത്തി ആളുകളെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം കാഞ്ഞിരക്കാട്ട് ബിന്ദുവിന്റെ വാട്ടര്‍ ടാങ്കില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയിരുന്നു. രാവിലെ പാചകത്തിനായി എടുത്ത വെള്ളത്തിന് ദുര്‍ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് ജലശ്രോതസും ടാങ്കും പരിശോധിച്ചപ്പോള്‍ നിറവ്യത്യാസം ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസെത്തി സാമ്പിള്‍ പരിശോധിച്ചപ്പോഴാണ്, മാരക,കീടനാശിനികൾ ടാങ്കില്‍ കലര്‍ത്തിയതായി കണ്ടെത്തിയത്. ബിന്ദുവിന്റെ വീടിന്റെ പുറത്തിരുന്ന വാഷിംഗ് മെഷീനിലും കെമിക്കല്‍ ഒഴിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഇതുമൂലം വാഷിംഗ് മെഷീനിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ദ്രവിച്ച് നശിക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് ചെരിപുറത്ത് സന്തോഷിന്റെ വാഹനത്തിന്റെ ബാറ്ററിയും മോഷണം പോയിരുന്നു. മേഖലയില്‍ പലവാഹനങ്ങളും കുത്തിത്തുറക്കാന്‍ ശ്രമം നടക്കുന്നതായി ഉടമകള്‍ പറഞ്ഞു. കഞ്ചാവും മറ്റ് ലഹരി മരുന്നുകളും, ഈ, പ്രദേശത്ത് വ്യാപകമാണ്. യുവാക്കളും വിദ്യാര്‍ത്ഥികളും ഇതിന് അടിമകളാണെന്നും ഇത്തരം വസ്തുക്കള്‍ എത്തിക്കുന്നവരെയും മേഖലയിലെ സാമൂഹ്യവിരുദ്ധരെയും അമര്‍ച്ച ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പോലീസിൽ വിളിച്ചറിച്ചിയിട്ടും രേഖാ മൂലം പരാതി നൽകിയിട്ടും ഇതിനെക്കുറിച്ച് അന്വേഷിക്കുവാനോ നടപടി സ്വീകരിക്കുവാനോ നെടുങ്കണ്ടം പോലീസ് തയ്യാറായിട്ടില്ല എന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, ഈ മേഖലയിൽ, ഉന്നത,രാഷ്ട്രീയ ഇടപെടലുകൾ ആണെന്നാണ് ആക്ഷേപം,.

Share the News
Exit mobile version