Kerala Times

അക്ഷയ കേന്ദ്രങ്ങൾ തുടങ്ങുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.



*ഇടുക്കി,.അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു*

ഇടുക്കി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഒഴിവുളള 23 പ്രദേശങ്ങളില്‍ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അക്ഷയ കേന്ദ്രം തുടങ്ങുന്ന പ്രദേശങ്ങള്‍, പഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ എന്നീ ക്രമത്തില്‍ ആനക്കുളം- മാങ്കുളം, കരിമ്പന്‍ -വാഴത്തോപ്പ് ,വളകോട് – ഉപ്പുതറ , മാങ്ങാത്തൊട്ടി ആന്‍ഡ് കുത്തുങ്കല്‍ – സേനാപതി , ഇടവെട്ടി -ഇടവെട്ടി ,കുണിഞ്ഞി – പുറപ്പുഴ , തുടങ്ങനാട് – മുട്ടം , വണ്ടമറ്റം -കോടിക്കുളം , പൂച്ചപ്ര – വെളളിയാമറ്റം പഞ്ചായത്ത്, വെളളയാംകുടി ആന്‍ഡ് ഇരുപതേക്കര്‍ – കട്ടപ്പന , പാറക്കടവ് – മണക്കാട് , കോലാനി ആന്‍ഡ് ഒളമറ്റം – തൊടുപുഴ , സുല്‍ത്താന്‍കട – ചക്കുപളളം, മുരിക്കടി-കുമളി , പുളിയന്‍മല – വണ്ടന്‍മേട് , കരടിക്കുഴി -പീരുമേട് , പട്ടയക്കുടി -വണ്ണപ്പുറം, കമ്പംമെട്ട് – കരുണാപുരം , ബോണാമി – ഏലപ്പാറ, പുല്ലുമേട് -അയ്യപ്പന്‍കോവില്‍.
സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു അല്ലെങ്കില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 18 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുളളവര്‍ക്ക് Http://akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരാള്‍ക്ക് 3 പ്രദേശങ്ങളിലേയ്ക്ക് കേന്ദ്രം തുടങ്ങാനുളള ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ടാകും. അപേക്ഷരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ അപേക്ഷകര്‍ നവംബര്‍ 4 ന് 5 മണിക്കുള്ളില്‍ ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ട് എത്തിക്കണം. നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭിയ്ക്കുന്ന അപേക്ഷകള്‍ നിരസിയ്ക്കും. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രം തുടങ്ങാന്‍ അനുമതി ലഭിക്കും.
താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750/ (The Director Akshaya Payble at Thiruvananthapuram) രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കണം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന പ്രദേശത്ത് കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശം, വാടക കരാര്‍ എന്നിവ അപ് ലോഡ് ചെയ്യണം. ഡിഡി നമ്പര്‍ അപേക്ഷയില്‍ വ്യക്തമായി രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in എന്ന അക്ഷയ വെബ് സൈറ്റിലോ, അക്ഷയ ജില്ലാ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ – 04862 232 215.

Share the News
Exit mobile version