Kerala Times

അടിമാലിയിൽ വൻ ലഹരി വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന. എം. ഡി. എം. എയും. കഞ്ചാവുമായി ഒരാൾ പിടിയിൽ.

*ഇടുക്കി. അടിമാലിയിൽ വൻ ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവും പിടികൂടി, ചേർത്തല സ്വദേശി അറസ്റ്റിൽ.ഒരാൾ ഓടിരക്ഷപെട്ടു*





അടിമാലി പോലീസ് കൊരങ്ങാട്ടി തലമാലി ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ 5.100 കിലോഗ്രാം കഞ്ചാവും 77 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കഞ്ഞിക്കുഴി മായിപ്പാറ കരയില്‍ ചിറപ്പുറത്ത് കിരണ്‍ (21) ആണ് പിടിയിലായത്. എന്നാൽ ലഹരി വേട്ടയിൽ എംഡി എം എ ഒഴിവാക്കി അഞ്ച് കിലോ കഞ്ചാവ് മാത്രമാണ് പിടികൂടിയത് എന്ന് അടിമാലി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു,ഒപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ വ്യക്തിയെക്കുറിച്ച് വിവരവും ഒഴിവാക്കി, ഇക്കാര്യം മാധ്യമങ്ങൾ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയതിനേ തുടർന്നാണ് . രാത്രിയോടെ എം.ഡി,എം,എ സഹിതം ഉൾപ്പെടുത്തിയ വിവരം, അടിമാലി പോലീസ് മാധ്യമങ്ങൾക്ക് നൽകിയത്. പിടിയിലായ ഇയാൾ [ ഇവർ ] മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയാണ്,പ്രതികൾ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പോലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അടിമാലി പത്താംമൈൽ സ്വദേശി ആൻസാർ എന്നയാൾ ഒടിരക്ഷപ്പെട്ടു.ഇയാൾക്ക് വേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചത് എന്നാണ് സൂചന. ഇയാളെ കേസിൽ ഉൾപ്പെടുത്താതെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.

ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ നടത്തുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അടിമാലി പോലീസ് വാഹന പരിശോധന നടത്തിയത്. ആലപ്പുഴയില്‍നിന്ന് അടിമാലി, മാങ്കുളം മേഖലയിലെ ചെറുകിട വില്‍പനക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതിന് കാറില്‍ എത്തുമ്ബോഴാണ് ഇയാള്‍ അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.

Share the News
Exit mobile version