Kerala Times

ഇടുക്കിയിൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ച വൈദികനെതിരെ രൂപതയുടെ നടപടി.

*കട്ടപ്പന-ഇടുക്കി മങ്കുവ സെൻതോമസ് ദേവാലയത്തിലെ വൈദികൻ ബിജെപിയിൽ അംഗമായ സംഭവം, വൈദികനെതിരെ നടപടി സ്വീകരിച്ച് ഇടുക്കി രൂപതസഭാ നേതൃത്വം*

:ഇടുക്കി ജില്ലയിൽ ബിജെപി യിൽ ചേർന്ന വൈദികനെ ചുമതലയിൽ നിന്ന് മാറ്റി ഇടുക്കി രൂപത.കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ ഇടവക ദേവാലയത്തിലെ വൈദികൻ ഫാ. കുര്യാക്കോസ് മറ്റമാണ് ഇന്ന്‌ ബിജെപി യിൽ അംഗമായി ചേർന്നത്.ബിജെപിയില്‍ അംഗമായ വൈദികനെ പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കി. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭയുടെ നടപടി.

സെൻതോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യക്കോസ് മറ്റമാണ് ബി ജെ പിയിൽ ചേർന്നത്. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി നേരിട്ടെത്തിയാണ് വൈദികനെ ഷാൾ അണിയിച്ച് ബി ജെ പി അംഗമായി സ്വീകരിച്ചത്. ബി ജെ പി അംഗമായ ശേഷം ഫാ. കുര്യാക്കോസ് മറ്റം തന്റെ നിലപാട് വ്യക്തമാക്കി. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബി ജെ പി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ. കുര്യാക്കോസ് മറ്റം പ്രതികരിച്ചത്.

Share the News
Exit mobile version