Kerala Times

ഓണം: ആഘോഷങ്ങൾക്കുമപ്പുറം കരുതൽ ഉറപ്പാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ*

*
കാഞ്ഞിരപ്പളളി: നാടെങ്ങും ഓണം ആഘോഷിക്കുമ്പോൾ, ആരവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം നാടിനെ കരുതലോടെ ചേർത്തു പിടിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ നല്ലോണം കൂടാം നാടിനൊപ്പം എന്ന ലക്ഷ്യത്തോടെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഓണസമ്മാനങ്ങൾ എത്തിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിടപ്പു രോഗികൾ, ഓട്ടിസം ബാധിച്ച കുട്ടികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവരുടെ വീടുകളിലാണ് മേരീക്വീൻസ് ഓണസമ്മാനം എത്തിച്ചത്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മേരീക്വീൻസ് നടപ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് എരുമേലി കണ്ണിമലയിൽ നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോലും ഓണാഘോഷത്തോട് അനുബന്ധിച്ചു കൈമാറി.

ആശുപത്രിയിൽ നടന്ന ഓണഘോഷത്തിൽ ചലച്ചിത്ര – സീരിയൽ താരം ചാലി പാലാ മുഖ്യാതിഥിയായി. അറുപത്തിയാറ്‌ പേർ പങ്കെടുത്ത മെഗാ തിരുവാതിര, വടം വലി, പൂക്കള മത്സരം തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.

വിവിധ സർജറികൾക്ക് ശേഷം വിശ്രമിക്കുന്ന ആശുപത്രി ജീവനക്കാർ, കുട്ടികൾ ഉൾപ്പെടെ വിവിധ രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ തുടങ്ങിയവർക്കും ഓണ സമ്മാനങ്ങൾ നൽകി.

വിവിധ പരിപാടികൾക്ക് ആശുപത്രി ജോയിൻ്റ് ഡയറക്ടർമാരായ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ഫാ.തോമസ് മതിലകത്ത് സി.എം.ഐ , ഫാ. ജോസഫ് കുറിച്യപറമ്പിൽ സി.എം.ഐ, പാസ്റ്റർ കെയർ വിഭാഗം ഡയറക്ടർ ഫാ. ഇഗ്‌നേഷ്യസ് പ്ലാത്താനം സി.എം.ഐ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു





Share the News
Exit mobile version